കോട്ടയം: കുറ്റാന്വേഷണ നോവലുകളിലൂടെ ജനമനസുകളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. മകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായിരുന്ന മകന് സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുന്‍പാണ് പുഷ്പനാഥിന്റെ അന്ത്യം. കോട്ടയം എംടി സെമിനാരി ഹൈസ്കൂള്‍, ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍, എന്നിവിടങ്ങളിലായിരുന്നു പുഷ്പനാഥ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1972ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. അധ്യാപക ജോലിയില്‍ നിന്നും സ്വയം വിരമിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് പുഷ്പനാഥ് എത്തുന്നത്.
കോടിയത്തൂര്‍ പ്രൈവറ്റ് സ്കൂള്‍, ദേവികുളം, കല്ലാര്‍കുടി, നാട്ടകം, ആര്‍പ്പൂക്കര, കാരാപ്പുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. പുഷ്പനാഥിന്റെ മിക്ക കൃതികളും കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചുവന്ന മനുഷ്യന് എന്ന ശാസ്ത്ര കുറ്റാന്വേഷക നോവലാണ് പുഷ്പനാഥിന്റെ ആദ്യ കൃതി. മലയാളത്തിലെ മിക്ക മാസികകളിലും തുടര്‍ച്ചയായി പുഷ്പനാഥിന്റെ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. സംസ്കാരം പിന്നീട് .
Post Your Comments