കൊച്ചി : വാരാപ്പുഴയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായങ്ങൾ നൽകുന്നു. ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സർക്കാർ നൽകും. കൂടാതെ ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് ജോലി നൽകാൻ മന്ത്രിസഭയിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രീജിത്തിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. അന്ന് ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചയായത്.
Post Your Comments