KeralaLatest NewsNews

പിണറായി സർക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തിൽ മെയ് 3 ന് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്യനയ്ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യപിച്ച്‌ താമരശ്ശേരിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മാർച്ച് നടത്തും.

Read Also: ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് സൗജന്യമായി സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയകലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താന്‍ കേസ് എന്‍ഐഎ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് മെയ് 5 ന് മലപ്പുറം ജില്ലയിലെ ആലന്തൂരില്‍ നിന്നും പാനൂരിലേക്ക് മാർച്ച് നടത്തും. പോലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയില്‍ മരിച്ച മധുവിന്റെ വീട്ടില്‍നിന്ന് വാരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ മെയ് ഏഴ്, എട്ട് തീയതികളില്‍ മാര്‍ച്ച്‌ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button