
മലപ്പുറം ; ബൈക്കും ബസും കൂട്ടി ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പുളിക്കത്തൊടി മുജീബിന്റെ മകനും മങ്കട പള്ളിപ്പുറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്ഷിബിലി ( 18) യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് കുട്ടിലങ്ങാടി പടിഞ്ഞാര്‍ മണ്ണയിലെ കപ്പൂര്‍ കുട്ടിയുടെ മകന്‍ നിഫാര്‍ ( 18 ) നു ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോൾ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. നിഫാറും മങ്കട പള്ളിപ്പുറം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
മലപ്പുറം എം എസ്‌പി.സ്‌കൂളിന് സമീപത്തെ വളവില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കവെ മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു.
Also read ;കാറിൽ ബസിടിച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം
Post Your Comments