
ബംഗളൂരു: പറഞ്ഞ വാക്കുകളും നല്‍കിയ വാഗ്ദാനങ്ങളും പാലിക്കാതെ വോട്ടുചെയ്യില്ലെന്ന് തീരുമാനവുമായി ഒരുകൂട്ടം ജനങ്ങള്‍. വാഗ്ദാനങ്ങള്‍ നല്‍കാതെ അത് പാലിച്ചു കാട്ടുന്നവര്‍ക്കേ തങ്ങള്‍ വോട്ടു ചെയ്യൂ എന്നാണ് കര്‍ണാടകയിലെ ഒരു കൂട്ടം ഗോത്ര വിഭാഗം പറയുന്നത്. മെയ് 12നാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പാര്‍ട്ടികളെല്ലാം തന്നെ പ്രചരണത്തിന്റെ അവസാനഘട്ടത്തിലാണ്.
ഈ സാഹചര്യത്തിലാണ് ഹുന്‍സൂര്‍ നിയോജക മണ്ഡലത്തിലെ ജേനു കുറുബ വിഭാഗത്തിലുള്‍പ്പെടുന്ന വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് സ്ഥാനാര്‍ഥികളെ അറിയിച്ചത്. നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിനുള്ളില്‍ ആറ് കോളനികളിലായി താമസിക്കുന്ന ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇന്നും ലഭ്യമായിട്ടില്ല.
വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന ഇവരുടെ പുനരധിവാസ നടപടികളും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. ഹുന്‍സൂരിന് പുറമെ എച്ച്ഡി കോട്ടെ, നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട്, വിരാജ്പേട്ട് മണ്ഡലങ്ങളിലാണ് ഗോത്ര വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ കൂടുതലായി ഉള്ളത്.
Post Your Comments