Latest NewsNewsInternationalHealth & Fitness

ആഗോളതലത്തില്‍ 10 ല്‍ 9 പേര്‍ ശ്വസിക്കുന്നത് വിഷവായുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ലോകമെങ്ങും വായു മലിനീകരണം ശക്തമാകുന്ന വേളയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ 10 ല്‍ 9 ആളുകളും ശ്വസിക്കുന്നത് വിഷവായുവെന്നാണ് ലോകാരോഗ്യ സംഘന നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇക്കാര്യത്തില്‍ സംഘടന വെളിപ്പെടുത്തല്‍ നടത്തിയത്. അതിനിടെ ഇന്ത്യയില്‍ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ഉജ്വല യോജന സ്‌കീം വഴി 37 മില്യണ്‍ എല്‍പിജി കണക്ഷന്‍ നല്‍കുന്ന പദ്ധതി മലിനീകരണ മുക്തമാണെന്ന പ്രശംസയും സംഘടന മുന്നോട്ട് വച്ചു. 90 ശതമാനം ആളുകളിലും എത്തുന്നത് മലിനമായ വായുവാണെന്നും ലോകത്താകമാനം വായു മലിനീകരണം മൂലം ഏഴ് മില്യണ്‍ ആളുകളാണ് മരണമടയുന്നതെന്നും സംഘടനയുടെ പഠനത്തില്‍ പറയുന്നു.

ഏഷ്യയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളിലാണ് വായു മലിനീകരണം മൂലം മരണനിരക്ക് ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്നത്. ലോകമെമ്പാടുമുള്ള 4000 വലിയ നഗരങ്ങളിലും 100ല്‍ അധികം രാജ്യങ്ങളിലും നടത്തിയതാണ് പഠന റിപ്പോര്‍ട്ട്. വായു മലിനീകരണം ദിനം പ്രതി കൂടുന്ന അവസരത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഇതിനായി രാജ്യാന്തര തലത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സംഘടന അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button