Latest NewsNewsIndia

തിരുവനന്തപുരത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി

തിരുവനന്തപുരം: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശി അല്‍ത്താഫാണ് മരിച്ചത്. മാര്‍ച്ച് 21 ന് വെള്ളനാട് ഉണ്ടായ വാഹനാപകടത്തിലാണ് അല്‍ത്താഫിന് ഗുതുതരമായി പരിക്കേറ്റത്. അന്നു തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.

എല്ലുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ അല്‍ത്താഫിനെ വിദഗ്ദ ചികിത്സക്കായി പിന്നീട് തിരുവനന്തപുരത്തെ എസ് പിഫോര്‍ട്ട് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിതിനു പിന്നാലെ സ്ഥിതി വഷളായെന്നാണ് ബന്ധുക്കളുടെ പരാതി.

അതേ സമയം, പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അനിയന്ത്രിതമായ അണുബാധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും അതാണ് മരണകാരണമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button