Weekened GetawaysSouth IndiaWest/CentralCruisesAdventureIndia Tourism Spots

സഞ്ചാരികൾക്ക് രാത്രി കാലങ്ങളിൽ താമസിക്കാന്‍ അനുവാദമില്ലാത്ത ദ്വീപ്‌!!

യാത്രകള്‍ വെറും വിനോദങ്ങള്‍ മാത്രമായി മാറാറുണ്ട്. അത്തരം ഒരു അവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ചരിത്ര പൈതൃക സംസ്കാരത്തിലെയ്ക്ക് ഒരു യാത്ര നടത്താന്‍ ഇതാ ഈ അവധിക്കാലം ചിലവഴിക്കൂ.. അതിനായി നമുക്ക് എലിഫന്റ ദ്വീപിലേയ്ക്ക് പോകാം.

മഹാരാഷ്ട്രയിൽ മുംബൈ തുറമുഖത്തിനടുത്തായി അറബിക്കടലിലുള്ള ദ്വീപസമൂഹങ്ങളിൽപ്പെട്ട ഒരു ദ്വീപാണ് എലിഫന്റ ദ്വീപ് (Elephanta Island). ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. മുംബൈയുടെ കിഴക്കു ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു ഗുഹയാണ് ഇവിടത്തെ പ്രത്യേകത. പാറകളിൽ കൊത്തുപണികളുള്ള ഗുഹാക്ഷേത്രങ്ങളും എലിഫന്റ ഗുഹകളും ഈ ദ്വീപിനെ ജനങ്ങളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കുന്നു. 1987-ൽ യുനെസ്കോ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായി ഉൾപ്പെടുത്തിയ എലിഫന്റാ ഗുഹകളിൽ അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാൽ വളരെ ആകർഷകമാണ്.

ഒമ്പതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. എന്നാൽ ചില കൽപ്രതിമകൾ ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ ഭരണം രാഷ്ട്രകൂടവംശജരുടെ കാലത്തുമായും പണികഴിഞ്ഞവയാണ്.

മുംബൈയിലെ ഫെറിയിൽ നിന്നും എളുപ്പത്തിൽ ഈ ദ്വീപിലേക്കെത്താവുന്നതാണ്. ഫെറിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ (6.2 mi) യാത്രചെയ്താൽ ദ്വീപ് പട്ടണത്തിന്റെ തെക്കു-കിഴക്കേ തീരത്തെത്താം. ബോട്ടുകൾ leave daily from the ഗേറ്റ്‌വേ ഓഫ് ഇന്ത്യ യിൽ നിന്നും ദിവസേനയുള്ള ബോട്ടുകളിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ എലഫന്റ ദ്വീപിൽ എത്തിചേരാവുന്നതാണ്.

ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഗേറ്റ്‌വേയിൽ തന്നെ ലഭ്യമാണ്. രാവിലെ 9 മണിക്കു തുടങ്ങുന്ന ബോട്ടു സർവീസ് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നു. ബോട്ടിറങ്ങുന്നിടത്തു നിന്നുള്ള തുടങ്ങുന്ന നടവഴി ഗുഹകളിലേക്ക് പ്രവേശിക്കുന്ന ചവിട്ടു പടികളിലേക്കു നീളുന്നു. വിനോദ സഞ്ചാരികൾക്ക് രാത്രി കാലങ്ങളിൽ ദ്വീപിൽ തങ്ങാൻ അനുവാദമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button