
ജിദ്ദ: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഹോട്ടല്‍, മാനേജ്‌മെന്റ്, വിനോദ, ആതിഥേയത്വ മേഖലകൾ നൂറു ശതമാനം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍ സ്റ്റാറിന് മുകളിലുള്ള വില്ലകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍ എന്നിവ ഇതിൽ ഉൾപ്പെടും. മൂന്നു ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. റിസര്‍വേഷന്‍, പാര്‍ച്ചസ്, മാര്‍ക്കറ്റിങ്, ഫ്രന്റ് ഡോര്‍ ജോലികള്‍ എന്നിവയാണ് ആദ്യഘട്ടത്തിൽപ്പെടുക. 2019 ഡിസംബര്‍ 27 (ജമാദുല്‍ അവ്വല്‍ 1) മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ബെല്‍ബോയ്, പാര്‍ക്കിങ് വാലറ്റ്, ഡ്രൈവര്‍, ഡോര്‍മാന്‍ എന്നിവ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments