ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് ആശ്വാസമായി സീ ഫോര്‍ അഭിപ്രായ സര്‍വെ. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. കോണ്‍ഗ്രസ് 118 മുതല്‍ 128 വരെ സീറ്റുകളോടെ അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം.വി ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷമത പദവി നല്‍കിയത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രില്‍ 20 മുതല്‍ 30 വരെ ദിവസങ്ങളിൽ നടത്തിയ ഈ സർവേ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിനായി കളത്തിലിറങ്ങിയ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Read Also: അമര്‍നാഥ് : മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനം
18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 45 ശതമാനം പേരും കോണ്‍ഗ്രസിന് അനുകൂലമായാണ് സര്‍വെയില്‍ പ്രതികരിച്ചിരിക്കുന്നത്. സ്ത്രീകളിൽ 47 ശതമാനമാണ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. അതേസമയം ബിജെപിക്ക് 63 മുതല്‍ 73 വരെ സീറ്റുകളും ജെഡിഎസിന് 29-36 സീറ്റുകളും നേടാനാകുമെന്നാണ് റിപ്പോർട്ട്. മെയ് 12 നാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് 15 ന് ഫലപ്രഖ്യാപനം നടക്കും.
Post Your Comments