പൂനെ: ഐപിഎല്ലില്‍ ഒരു താരം കൂടി ഉദിച്ചിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി മലയാളികള്‍ക്ക് അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശി ആസിഫ്. മൂന്ന് ഓഴറില്‍ രണ്ട് വിക്കറ്റുകളാണ് ആസിഫ് നേടിയത്. ചെന്നൈ മുന്നോട്ട് വെച്ച 212 റണ്‍ മറികടക്കാന്‍ ശ്രമിച്ച ഡല്‍ഗഹിയുടെ പോരാട്ടം 198ല്‍ അവസാനിച്ചു,. ഡല്‍ഹിയുടെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയത് ആസിഫാണ്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.
വാട്സണും ധോണിയും റായുഡുവും തകര്‍ത്താടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോറിലെത്തി. ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സണ്‍(40 പന്തില്‍ 78), ഫാഫ് ഡു പ്ലെസി(33 പന്തില്‍ 33)യും ചേര്‍ന്ന് മികച്ച തകുടക്കം നല്‍കി. റെയ്ന ഒരു റണ്ണുമായി പുറത്തായെങ്കിലും അമ്പാടി റായിഡു ( 24 പന്തില്‍ 41 ) ക്യാപ്റ്റന്‍ എം.എസ്. ധോണി (22 പന്തില്‍ 51) ചെന്നൈയെ മുന്നോട്ട് നയിച്ചു. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഓപ്പണര്‍മാരെ പുറത്താക്കി ആദ്യ മത്സരത്തില്‍ തന്നെ മലയാളി പേസര്‍ ആസിഫ് തിളങ്ങി. റിഷഭ് പന്തും(75) വിജയ് ശങ്കറും(54) തിളങ്ങിയെങ്കിലും ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല.
Post Your Comments