KeralaLatest NewsNews

42 കാരി ഒളിച്ചോടിയത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം; ഇരുവരേയും ലോഡ്ജില്‍ നിന്നും ഭര്‍ത്താവ് പിടികൂടി;പിന്നീട് സംഭവിച്ചത്

ഗുരുവായൂര്‍: ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ സുഹൃത്തിനെ ലോഡ്ജിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാര പോലീസിന്റെ ഇടപെടല്‍ ഇല്ലെന്ന് പോലീസ്. യുവതിയുമായി ലോഡ്ജില്‍ താമസിച്ചയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മർദ്ദനമേറ്റ് മരിക്കുകയായിരുന്നു. ഇതിനെ സദാചാരക്കൊലപാതകമായി കാണാനാവില്ലെന്നാണ് പോലീസ് വ്യക്തമാക്കി.

പാവറട്ടി മരുതയൂര്‍ അമ്പാടി വീട്ടില്‍ ജയരാമന്റെ മകന്‍ സന്തോഷ് (43) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുതുവട്ടൂര്‍ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടില്‍ പാണ്ടികശാല വളപ്പില്‍ മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. ചെറുകിട കച്ചവടക്കാരനായ സന്തോഷും കൂലിപ്പണിക്കാരനായിരുന്ന ദിനേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ സന്തോഷുമായി ദിനേഷിൻറെ ഭാര്യ അടുപ്പത്തിൽ ആവുകയും ഒളിച്ചോടുകയും ചെയ്തു.

സംഭവം നടന്നു ഒരാഴ്ചയ്ക്ക് ശേഷം ഇരുവരും ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. രണ്ടുപേരും പൊള്ളാച്ചിക്ക് സ്ഥലം വിടാനൊരുങ്ങുമ്പോള്‍ ദിനേഷും ബന്ധുക്കളും ലോഡ്ജിലെത്തി പിടികൂടി. ബഹളമുണ്ടായതിനെ തുടര്‍ന്ന് ഇവരെ ലോഡ്ജില്‍നിന്നു പുറത്താക്കി. തുടര്‍ന്നു റോഡില്‍ വച്ചു ബഹളവും അടിപിടിയുമുണ്ടായി.

ദിനേഷിന്റെയും ബന്ധുക്കളുടെയും അടി കൊണ്ട് തലയ്ക്കു പരിക്കേറ്റ സന്തോഷ് ബോധരഹിതനായി വീഴുകയായിരുന്നു.ആക്ട്സ് പ്രവര്‍ത്തകര്‍ ഇയാളെ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചു. പൊലീസിനു സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്കാണു മരണ കാരണം എന്നു പ്രാഥമിക അന്വേഷണത്തില്‍ നിന്നു വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button