
ന്യൂഡല്‍ഹി : പശുവിനെതിരെ ബിസിനസ്സുകാരന് പൊലീസില്‍ പരാതി നല്കി. ഡല്‍ഹിയിലാണ് ഏവരേയും അതിശയിപ്പിക്കുന്ന ഈ സംഭവം നടന്നത്.
റോഡ് അപടത്തില്‍ തന്റെ ഇടതുകാലിന് പരിക്കേറ്റത് പശുകാരണമാണെന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹി സദാര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് പശുവിനെതിരെ ബിസിനസ്സുകാരന് പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് ഡല്‍ഹിയിലെ മാതാ ഷേര്‍വാലി മാര്‍ക്കറ്റിലേയ്ക്ക് സ്കൂട്ടിയില്‍ വരുന്നതിനിടെ പശു സ്കൂട്ടിയില്‍ ഇടിയ്ക്കുകയും നിയന്ത്രണം വിട്ട സ്കൂട്ടി മറിയുകയുമായിരുന്നു. അപകടത്തില്‍ ഇടത്തേ കാലിലെ എല്ല് പൊട്ടി.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പശു വന്ന് സ്കൂട്ടിയില്‍ ഇടിയ്ക്കുന്നതിന് ദൃക്സാക്ഷി ഇല്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസുകാര്‍. ആ പ്രദേശത്ത് സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments