ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങൾ കൈമാറിയ അറബ് കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. 2017 മുതൽ ഇവർ സ്വകാര്യ ചിത്രങ്ങൾ പരസ്പരം സമൂഹമാധ്യമങ്ങളായ സ്നാപ്ചാറ്റിലൂടേയും
വാട്സാപ്പിലൂടെയും കൈമാറിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് കമിതാക്കൾക്കെതിരെ പോലീസ് നിയമനടപടിയെടുത്തു. കമിതാക്കൾക്ക് കോടതി ഒരു വർഷത്തേയ്ക്ക് സമൂഹമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തി.
ALSO READ: ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ
പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ താൻ കാമുകന് നഗ്നചിത്രങ്ങൾ അയച്ചുവെന്ന് യുവതി സമ്മതിച്ചു. അയച്ച ചിത്രങ്ങൾ എല്ലാം തന്റേതാണെന്നും യുവാവുമായി താൻ പ്രണയത്തിലാണെന്നും യുവതി പോലീസിനോട് പറഞ്ഞു. അതേസമയം തന്റെ സ്വകാര്യ ചിത്രങ്ങൾ താൻ യുവതിയ്ക്ക് അയച്ചിട്ടില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. യുവതിയുമായി പ്രണയബന്ധത്തിലായ ശേഷമായിരുന്നു സ്വകാര്യ ചിത്രങ്ങൾ യുവതി അയച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ദുബായ് കോടതി ഇരുവർക്കും 25,000 ദിർഹം പിഴയും ഒരു വർഷത്തേയ്ക്ക് സമൂഹമാധ്യമങ്ങളിൽ വിലക്കും ഏർപ്പെടുത്തി.
Post Your Comments