കൊൽക്കത്ത: തിരക്ക് കാരണം മെട്രോ ട്രെയിനിൽ അടുത്തടുത്ത് നിന്ന ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ആരോ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആളുകൾ മർദ്ദിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ സ്വന്തം ശരീരം കൊണ്ട് ഭർത്താവിനെ മറയ്ക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.
Read Also: കുവൈറ്റിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 78096 പേര്
ഒരു സ്റ്റേഷനിലെത്തിയപ്പോൾ ആളുകൾ കയറിയിറങ്ങിയ തിരക്ക് കാരണം യുവതി ഭർത്താവിനോട് അടുത്ത് നിൽക്കുകയുണ്ടായി. തുടർന്ന് ചുറ്റും നിന്നവർ ഇവരെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. അതേസമയം ദമ്പതികൾ ഇതിനെക്കുറിച്ച് പരാതി നൽകിയിട്ടില്ലെന്നാണ് സൂചന.
Post Your Comments