Latest NewsIndiaNewsInternational

2016ലെ ജിദ്ദ ചാവേര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാരന്‍, ഉറപ്പിച്ച് സൗദി

സൗദി: 2016ല്‍ ജിദ്ദയിലെ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യക്കാരനെന്ന് വിവരം. ഫയാസ് കഗാസി എന്ന ഇന്ത്യക്കാരനായിരുന്നു ചാവേറായി പൊട്ടിത്തെറിച്ചത്. സൗദിയുടെ ഡിഎന്‍എ ടെസ്റ്റില്‍ നിന്നാണ് ഇയാളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്. ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. ഫയാസിന് ലക്ഷ്‌കര്‍ ഇ തൊയിബ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും മുതിര്‍ന്ന സുരക്ഷ ഉദ്യാേഗസ്ഥന്‍ പറഞ്ഞു.

ഫയാസ് തന്നെയാണ് ചാവേര്‍ ആയി പൊട്ടിത്തെറിച്ചതെന്ന് സൗദി അറേബ്യന്‍ അതോറിറ്റിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 ജൂലൈ നാലിനാണ് ആക്രമണം ഉണ്ടായത്. അന്നേ ദിവസം സൗദിയില്‍ ഉണ്ടായ മൂന്ന് ബോംബ് ആക്രമണങ്ങളില്‍ ആദ്യമത്തേതായിരുന്നു ഇത്.

also read: ജിദ്ദയിൽ നഴ്‌സുമാരുടെ ഒഴിവ്

ഖത്തീഫിലെ ഷിയ മോസ്‌കിന് മുന്നിലും മെദിനയിലെ മസ്ജിദ് ഐ നബ്വിക്ക് മുന്നിലുമാണ് മറ്റ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. 2006ല്‍ ഔറംഗബാദ് ആയുധ ഇടപാട് കേസില്‍ പിടികിട്ടാപ്പുള്ളിയായി ഫയാസ് കഗാസിയെ പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button