Latest NewsNewsInternational

ആഭ്യന്തര സെക്രട്ടറി രാജിവച്ചു

ലണ്ടന്‍: ആഭ്യന്തര സെക്രട്ടറി രാജിവച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് ആണ് രാജിവച്ചത്. ആംബര്‍ റൂഡിന്റെ രാജി പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. വിന്‍ഡ്‌റഷ് തലമുറ എന്നറിയപ്പെടുന്ന, ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന കറുത്ത വര്‍ഗക്കാരെ അനധികൃത കുടിയേറ്റക്കാരായി ആംബര്‍ വ്യാഖ്യാനിച്ചിരുന്നു.

ഇത്തരം പ്രഖ്യാപനങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തിരുന്നു. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശമാണ് റൂഡിന്റെ രാജിയ്ക്ക് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി റൂഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button