
ബെംഗളൂരു: ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ ഷൂവെറിഞ്ഞ ട്രാഫിക് പോലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ സമയം അതുവഴി കാറിലെത്തിയ യുവാവ് ഷൂട്ട് ചെയ്ത വീഡിയോ റിഷഭ് ചാറ്റര്‍ജി എന്ന പേരിലുളള യൂട്യൂബ് അക്കൗണ്ട് വഴിയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
എപ്രില്‍ 25നു നടന്ന സംഭവമാണ് ഇപ്പോൾ വൈറലായത്. ജലഹളളി ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും വാഹന പരിശോധന നടത്തവെയാണ് രണ്ടു യുവാക്കള്‍ അതുവഴി ബൈക്കിലെത്തിയത്. ട്രാഫിക് പൊലീസുകാരനെ കണ്ട് ഇവർ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കാലില്‍ കിടന്ന ഷൂ ഊരിയെടുത്ത് യുവാള്‍ക്കുനേരെ പൊലീസുകാരന് എറിയുകയായിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
വീഡിയോ ചുവടെ ;
Also read ; സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു
Post Your Comments