![](/wp-content/uploads/2018/04/UK.png)
മനുഷ്യ ജീവന് ഭീഷണിയാകുന്ന പുഴുക്കള്‍ പെരുകുന്നു. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഇതിനെ തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. കലശലായ ചുമ, ഛര്‍ദ്ദി എന്നിവയാണ് ഇവ മൂലമുണ്ടാകുന്ന അലര്‍ജിയുടെ ആദ്യ ലക്ഷണം. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണിത്. യുകെയിലാണ് ഇത് പെരുകുന്നത്.
പാര്‍ക്കുകളിലും ഗാര്‍ഡനുകളിലും ഇത്തരം ലാര്‍വകളുടെ നിരവധി കൂടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പു നല്കി. ചെറിയ രോമങ്ങള്‍ നിറഞ്ഞതാണ് ലാര്‍വ. തോമെറ്റോപോയിന്‍ എന്ന ടോക്സിന് ഈ രോമങ്ങളിലുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ മാരക രോഗങ്ങള്‍ വരെ പിടികൂടിയേക്കാം എന്നാണ് വിവരം.
വളര്‍ത്ത് മൃഗങ്ങള്‍ക്കും രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. നാവ് നീരു വയ്ക്കുക, അമിതമായി ഉമിനീര് പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയവയാണ് മൃഗങ്ങളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍.
Post Your Comments