ടോക്കിയോ : ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ജപ്പാനില്‍ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡിസംബര്‍ 18നും 21നും മദ്ധ്യേ യുകെയില്‍ നിന്ന് രാജ്യത്ത് എത്തിയ അഞ്ചു പേരിലാണ് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയത്. നിലവില്‍ ജപ്പാന്‍ യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.
അഞ്ചു പേരില്‍ നാല് പേര്‍ക്കും പനിയോ മറ്റ് അസുഖങ്ങളോ ഇല്ലായിരുന്നു. അഞ്ചു പേരെയും എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് വിട്ടതായി ജപ്പാന്‍ ആരോഗ്യ മന്ത്രി നോരിഹിസ തമുറ പറഞ്ഞു. റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ഉടന്‍ അവരുടെ സാമ്പിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷിയസ് ഡിസീസിലേക്ക് അയച്ചു. ഇത് ബ്രിട്ടണില്‍ കണ്ടെത്തിയ 70ശതമാനം വേഗത്തില്‍ പകരുന്ന പുതിയ ഇനം വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments