ന്യൂഡല്‍ഹി : അതിതീവ്ര കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. പുതുതായി അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര കോവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ലോക്ക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നില്ല. കേരളം അടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ കോവിഡ് വ്യാപനത്തിന്റെ നിരക്ക് നേരത്തെയുള്ളതിനേക്കാള്‍ താഴ്ന്ന നിലയിലുമാണ്.
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജനുവരി ഏഴു വരെ കേന്ദ്ര വ്യോമയാന മന്ത്രാലയം നീട്ടി. ജനുവരി ഏഴിനു ശേഷം കര്‍ശനമായ നിയന്ത്രണങ്ങളോടെ സര്‍വീസ് പുനരാരംഭിക്കാമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments