Specials

ശില്പചാതുരിയുടെ വിസ്മയതീരം–അക്ഷർധാം ക്ഷേത്രം!

2010 ൽ ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിലെത്തിയവരെ കാത്ത് തൊട്ടടുത്ത്”സ്വാമി നാരായണൻഅക്ഷർധാം ക്ഷേത്രം “ദീപപ്രഭയിൽ കുളിച്ച് മനോഹരിയായി വിരുന്നൊരുക്കുന്നുണ്ടായിരുന്നു!” വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം(തർക്കവിഷയമാണ്)എന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ക്ഷേത്ര സമുച്ചയം!

കലയുടെ ദേവത കനിഞ്ഞനുഗ്രഹിച്ച ആയിരക്കണക്കിന് കലാകാരന്മാരുടെ മാന്ത്രിക വിരലുകൾ അഴകു പകർന്ന മനോഹരക്ഷേത്രം! ഒതുക്കുകല്ലുകൾക്കിരുവശവുമായി വർണ്ണപുഷ്പങ്ങൾ പൂത്തുലഞ്ഞു നില്ക്കുന്ന ഉദ്യാനങ്ങൾ. ഇടയ്ക്കിടെ പച്ചപ്പരവതാനി വിരിച്ചത് പോലെ പുൽത്തകിടികൾ! തണലൊരുക്കി ചെറുവൃക്ഷങ്ങൾ! പടവുകൾ കയറി മുകളിലെത്തുമ്പോൾ അവിശ്വസനീയമായ കൊത്തുപണികളിൽ, ഇറ്റാലിയൻ മാർബിളിന്റെ ചാരുതയും,രാജസ്ഥാനി ചെങ്കല്ലിന്റെയും വശ്യതയും ഇഴചേർന്ന് ആകർഷണീയമായ തലയെടുപ്പോടെ പ്രധാന ഗോപുരം!

ശില്പശാസ്ത്രവിധികളനുസരിച്ച് (പഞ്ചരത്രശാസ്ത്രം) നിർമ്മിച്ചതിനാൽ ലോഹങ്ങളുടെ നേരിയ അംശം പോലും ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടില്ല! വിവിധയിനം സസ്യജന്തുജാലങ്ങൾ, നർത്തകർ, സംഗീതജ്ഞർ, 20000 ത്തോളം വരുന്ന സന്യാസിവര്യരുടെ മൂർത്തികൾ,സ്വാമിനാരായണ ഭക്തർ, ആചാര്യന്മാർ തുടങ്ങിയ അനേകമനേകം രൂപങ്ങളിലുള്ള കൊത്തുപണികൾ സമ്പന്നമാക്കിയ മനോഹരമായ ഒൻപത് ഗോപുരങ്ങളാണ് അക്ഷർധാം ക്ഷേത്രത്തിലുള്ളത്! 234 തൂണുകളാണ് ഈ ഒൻപത് ഗോപുരങ്ങളെയും താങ്ങിനിർത്തുന്നത്!

148 ആനകളുടെ, ഏകദേശം 3000 ടൺ ഭാരം വരുന്ന ഭീമാകാരമായ പ്രതിമകളാണ് അടിസ്ഥാനശിലയെ വേറിട്ട് നിർത്തുന്നത്! “”ഗജേന്ദ്രപീഠം”” എന്നാണ് ഇത് അറിയപ്പെടുന്നത്.

മദ്ധ്യഗോപുരത്തിന്റെ ഒത്ത നടുവിലായി രത്നങ്ങൾ പതിച്ച മകുടത്തിന് താഴെയായി കല്ലിൽ കൊത്തിയ സ്വാമി നാരായൺ പ്രതിഷ്ഠ! കൂടാതെ”സീതാറാം,രാധാകൃഷ്ണ, ശിവ പാർവതി,ലക്ഷ്മിനാരായണ പ്രതിഷ്ഠകളുമുണ്ട്! ഈ കൽമണ്ഡപത്തിൽ നില്ക്കുമ്പോൾ ഭക്തിയെക്കാളുപരി, അദ്ഭുതമാണ് തോന്നുക! അഭിഷേക മണ്ഡപത്തിൽ നിറഞ്ഞു നില്ക്കുന്ന ശാന്തതയിൽ ധ്യാനനിമഗ്നരാകുന്നു സന്ദർശകർ!

സ്വാമിനാരായൺ അഥവാ സഹജാനന്ദസ്വാമിയുടെ ജീവചരിത്രം അഭ്രപാളികളിൽ പ്രദർശിപ്പിക്കുന്ന “സഹജാനന്ദ് ദർശൻ,നീലകണ്ഠ് ദർശൻ എന്നിവ വേറിട്ടൊരു അനുഭവമായിരിക്കും! ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്ക്രീൻ ആണ് അക്ഷർധാം ക്ഷേത്രത്തിലേത്! “”സംസ്കൃതി വിഹാർ””എന്ന ബോട്ട് റൈഡാണ് മറ്റൊരു ആകർഷണം!20 മിനിറ്റോളം നീളുന്ന യാത്രയിൽ ഇന്ത്യയുടെ പൗരാണിക സംസ്ക്കാരത്തിലേക്കുള്ള മടക്കയാത്രയായി കരുതാം! ഒപ്പം ഭാരതത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുകയുമാവാം! വൈകുന്നേരങ്ങളിൽ ദീപാലംകൃതമാകുന്ന ഈ ക്ഷേത്രത്തിന്റെ അഭൗമ സൗന്ദര്യത്തിലുടനീളം രാഗതാളമേളങ്ങളുമായി “”മ്യൂസിക്കൽ ഫൗണ്ടെയ്ൻ””സംഗീതവിരുന്നൊരുക്കുന്ന അപൂർവ്വത സന്ദർശകർക്ക് അളവറ്റ സന്തോഷം പകരുന്നു!

“”ഉത്തർപ്രദേശിലെ ഒരുൾഗ്രാമത്തിൽ ജനിച്ച് 11ാം വയസ്സിൽ സന്യാസദീക്ഷയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട “ഗണശ്യാം എന്ന ബാലൻ , ഭാരതത്തിന്റെ വിവിധഭാഗങ്ങളിലൂടെ അലഞ്ഞു നടന്ന്(കേരളത്തിലും എത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു) അവസാനം ഗുജറാത്തിലെത്തി സ്വാമി രാമാനന്ദിന്റെ ശിഷ്യത്വം സ്വീകരിച്ചു! ഗുരുവിന്റെ പിൻതുടർച്ചക്കാരനായി മാറുകയും ചെയ്തു! അദ്വൈത സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രമാണങ്ങളാണ് ” സ്വാമി നാരായൺ സന്യാസി പരമ്പരയുടെ പ്രവർത്തനങ്ങളിൽ നിഴലിച്ചു നില്ക്കുന്നത്!കപില മഹർഷിയിൽ തുടങ്ങി, വ്യാസനും, ശങ്കരാചാര്യരും, തുളസീദാസും,കമ്പരും,കബീറും, രാമകൃഷ്ണ പരമഹംസരും,സ്വാമി വിവേകാനന്ദനും, ശ്രീനാരായണ ഗുരുദേവനുമൊക്കെ അദ്വൈത സിദ്ധാന്തത്തിന്റെ വക്താക്കളായിരുന്നു! അഹിംസയും, ധർമ്മവും, ബ്രഹ്മചര്യവും ആചരിക്കുന്നവരാണ് “സ്വയംസേവകർ “എന്ന പേരിലറിയപ്പെടുന്ന ഈ സന്യാസി സമൂഹം!വൈഷ്ണവാചാരങ്ങൾ പിന്തുടരുന്നവരാണ് സ്വാമിനാരായൺ സന്യാസി സംഘങ്ങൾ!”സ്വാമി നാരായൺ സന്യാസി പരമ്പരയുടെ ഇപ്പോഴത്തെ തലവൻ പ്രമുഖ് സ്വാമി മഹാരാജ് ആണ്! അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് യമുനയുടെ തീരത്തെ ഈ ക്ഷേത്രം യാഥാർത്ഥ്യമായത്!പണി പൂർത്തിയി 2005 ൽ ആദരണീയനായ മുൻ രാഷ്ട്രപതി”Dr APJ Abdul Kalam ആണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്!!

സഞ്ചാര വിശേഷങ്ങൾ: ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരക്കാഴ്ച്ചകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button