KeralaLatest NewsNews

ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി കേരള സർക്കാർ. ഇത്തരം ലോട്ടറികളുടെ കടന്നുവരവ് വർധിച്ചതോടെ വമ്പൻ ഫീസ് ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ലോട്ടറി ചട്ടം ഭേദഗതി ചെയ്താണു ഫീസ് ഏർപ്പെടുത്തിയത്.

കേരളത്തിൽ പ്രവർത്തിക്കുന്ന ലോട്ടറികൾ ഓരോ നറുക്കെടുപ്പിനും ഇനി നികുതിക്കു പുറമെ 50 ലക്ഷം രൂപ ഫീസ് നൽകണം. ബംപർ ലോട്ടറിയാണെങ്കിൽ ഫീസ് ഒരു കോടി രൂപയാകും. കേരള സംസ്ഥാന ലോട്ടറിയും ഇനി മുതൽ ഈ ഫീസ് നൽകണം.

ഫീസ് വർധിപ്പിച്ചതോടെ ഇതരസംസ്ഥാന ലോട്ടറികളുടെ വരവു നിയന്ത്രിക്കാൻ കഴിയുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. മിസോറം ലോട്ടറി വിൽപന കേരളത്തിൽ തടഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുകൂലവിധി ലഭിച്ചതിനെത്തുടർന്നാണു സർക്കാർ ലോട്ടറി ചട്ടം ഭേദഗതി ചെയ്തത്. നിലവിൽ, ചട്ടം ലംഘിച്ചാൽ നടപടിയെടുക്കാൻ മാത്രമേ സംസ്ഥാന സർക്കാരിന് അധികാരമുള്ളൂ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button