![death penalty](/wp-content/uploads/2018/04/death-penality.png)
ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ. ബാലപീഡകര്‍ക്കു വധശിക്ഷ നല്‍കാനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 35കാരനായ പ്രതി അനില്‍ ബലഗറിനെ 10 വര്‍ഷം കഠിനതടവിനു ശേഷം തൂക്കിലേറ്റാനാണു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിച്ചത്.
കൂടാതെ കുട്ടിയുടെ മാതാപിതാക്കള്‍ക്കു കര്‍ണാടക സര്‍ക്കാര്‍ രണ്ടു ലക്ഷം നല്‍കണമെന്നും ഉത്തരവിട്ടു. കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛന്റെ അയല്‍വാസിയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടി മുത്തച്ഛന്റെ വീട്ടില്‍ പോയപ്പെഴാണ് സംഭവമുണ്ടായത്. മുത്തച്ഛന്റെ വീടിന്റെ അയല്‍വാസിയായ ബല്‍ഗാര്‍ എന്നയാള്‍ കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു കൊല്ലുകയുമായിരുന്നു.
എന്നാല്‍പെണ്‍കുട്ടിയെ കാണാതായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബാലാഗറിന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിന്റെ വാതില്‍ തുറന്നതും പെണ്‍കുട്ടിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്.
Post Your Comments