Latest NewsNewsIndia

രാഹുല്‍ ഗാന്ധിയുടെ ജന്‍ അക്രോശ് റാലിയില്‍ ഒഴിഞ്ഞ കസേരകള്‍, റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് നേരെ കൈയ്യേറ്റം

ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ അക്രോശ് റാലിയില്‍ നിറയെ ഒഴിഞ്ഞ കസേരകള്‍. ഡല്‍ഹി രാംലീല മൈതാനത്തായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനത്തിലെ ഒഴിഞ്ഞ കസേരകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എത്തിയ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗ് തടയാന്‍ നിരവധി തവണ ശ്രമം നടത്തി. ഇത് ഫലം കാണാതായതോടെ ക്യാമറയുടെ മുന്നില്‍ വെള്ളമുണ്ട് ഉയര്‍ത്തി റിപ്പോര്‍ട്ടറെ മറയ്ക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മഹാറാലിയായിരുന്നു രാംലീലയില്‍ നടന്ന ജന്‍ അക്രോശ്. റാലിയില്‍ നിറയെ ഒഴിഞ്ഞ കസേരകളായിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തെത്തിയാല്‍ കോണ്‍ഗ്രസിനും രാഹുലിനും അത് വലിയ നാണക്കേടാകും. അതിനാലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടറെ തടഞ്ഞത്.

ബിജെപി ഡല്‍ഹി യൂണിറ്റ് വക്താവ് പ്രവീണ്‍ എസ് കപൂറാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button