Latest NewsKerala

ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ ഒരുങ്ങി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സന്ദർശിക്കും. രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്പായിരിക്കും സന്ദർശനം. ശ്രീജിത്തിന്റെ വീടിന് സമീപം വൻ പോലീസ് സന്നാഹം.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചത്. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ  നിഴലിലായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ്  സിപിഎം ഇന്ന് വരാപ്പുഴയിൽ വിശദീകരണ യോഗം നടത്തുന്നത്.

Also read ;ഇത്തരം വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button