KeralaLatest NewsNews

ഇത്തരം വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തോമസ് ഐസക്

കോഴിക്കോട്: ചില വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിയില്‍ നിന്ന് ലഭിച്ച നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത കമ്പനികള്‍ക്കെതിരായാണ് നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട കേരളം ആദ്യം നല്‍കിയ പട്ടിക കേന്ദ്രം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടുത്ത പട്ടിക നല്‍കാന്‍ കേരളമൊരുങ്ങുന്നത്. ചരക്ക് സേവന നികുതി നടപ്പായതോടെ സംസ്ഥാനത്ത് 85 ശതമാനത്തോളം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞെങ്കിലും ഈ നേട്ടം കോര്‍പ്പറേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല.

ജി.എസ്.ടി നിയമപ്രകാരം ഇത് തെറ്റാണെങ്കിലും ഇത്തരം കമ്പനികള്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കാറില്ല. എന്നാല്‍ ഇത്തരം കമ്പനികളുടെ പട്ടിക കേരളം നല്‍കിയെങ്കിലും ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് കേന്ദ്രം മടക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button