കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സന്ദർശിച്ചു. “കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സി.പി.എം എപ്പോഴും ഇരകളുടെ കൂടെയാണ്. ഒരിക്കലും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കില്ല. ശ്രീജിത്തിൻറെ ഭാര്യക്ക് സർക്കാർ ജോലി നൽകണം. കുടുംബത്തിന് ആശ്വാസ ധന സഹായം സർക്കാർ പ്രഖ്യാപിക്കണമെന്നും, മുഖ്യമന്ത്രി സന്ദർശിക്കാത്തത് ബോധപൂർവ്വമല്ലെന്നും” കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കേണ്ട എന്ന് കരുതിയാണ് ശ്രീജിത്തിന്റെ കുടുംബത്തിനെ സന്ദര്‍ശിക്കാന്‍ വൈകിയത്. തങ്ങളുടെ സാന്നിധ്യം ആര്‍ക്കെങ്കിലും പ്രകോപനമുണ്ടാക്കുമെങ്കില് ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. അത് ശ്രീജീത്തിന്റെ കുടുംബത്തിന് എതിരായ നിലപാടല്ലെന്നും, സ്ഥിതിരൂക്ഷമാക്കുന്ന പാര്‍ട്ടി ഇടപെടല്‍ വേണ്ട എന്ന് തീരുമാനിച്ചതാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദർശിച്ചിരുന്നില്ല.ഇതിൽ കടുത്ത അതൃപ്തിയാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചത്. കസ്റ്റഡി കൊലപാതകത്തിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം ഇന്ന് വരാപ്പുഴയിൽ വിശദീകരണ യോഗം നടത്തും.
ALSO READ ;വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു
Post Your Comments