ബെല്‍ഗാം: കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ. കര്‍ണാടകയിലെ കിറ്റൂര്‍ താലൂക്കിലുള്ള തിഗഡൊല്ലി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോണ്‍ഗ്രസിന്റെ നാടകം പ്രശസ്തമാണ്. മാത്രമല്ല എങ്ങോട്ട് പോകണമെന്നോ എന്ത് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നോ അവര്‍ക്കറിയില്ല. ഈ നാടക കമ്പനിയാണ് കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യ ഭരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഭാവിയില്‍ ഈ നാടക കമ്പനി ഉണ്ടാകാന്‍ പാടില്ലെന്ന് ” മന്ത്രി പറഞ്ഞു.
read also: കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യം നൽകേണ്ടത്; കനയ്യ കുമാർ
കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിനെയും ഹെഗ്‌ഡെ വിമര്‍ശിച്ചു. ഹിന്ദുത്വം മാത്രമാണ് ഏക മതമെന്ന് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കറിയാം. അതുകൊണ്ടാണ് ക്ഷേത്രങ്ങളിലും മഠങ്ങളിലുമെല്ലാം രാഹുല്‍ പോകുന്നത്. രാഹുല്‍ മറ്റാരുടെയോ നിര്‍ദേശപ്രകാരമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. മുസ്ലീംപള്ളികളില്‍ പോകുമ്പോള്‍ അദ്ദേഹം തൊപ്പിവെക്കും. ക്രിസ്ത്യന്‍ പള്ളിയില്‍ പോകുമ്പോള്‍ കുരിശ് വരയ്ക്കുമെന്നും മന്ത്രി പരിഹസിച്ചു.
Post Your Comments