അബുദാബി : അബുദാബിയിലെ തീപ്പിടിത്തത്തില്‍ നിന്ന് എട്ട് അംഗ ഇന്ത്യന്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു . 84 വയസുള്ള യോഹന്നാനും 74 വയസുള്ള അദ്ദേഹത്തിന്റെ ഭാര്യയും മകനും കുടുംബവും അടക്കം എട്ട് പേരാണ് അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
അബുദാബി നേവി ഗേറ്റ് ഏരിയയിലെ റെസിഡന്‍ഷ്യന്‍ ഫ്‌ളാറ്റിലാണ് തീപ്പിടിത്തം ഉണ്ടായത്. സാജു ജോര്‍ജ് ജോണ്‍ ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാല് മക്കള്‍ പ്രായമായ മാതാപിതാക്കള്‍ എന്നിവരാണ് ആ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്.
സാജു ജോണിന്റെ പിതാവ് ജോര്‍ജ് കുട്ടി പക്ഷാഘാതം വന്ന് അരയ്ക്ക് താഴെ തളര്‍ന്നയാളാണ്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ പുക അമിതമായ തോതിലെത്തുകയും മുറിയിലുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. അഞ്ച് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടാമത്തെ നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തീ ആളിപ്പടര്‍ന്നതോടെ പേരമകള്‍ ജോര്‍ജുകുട്ടിയെ വീല്‍ചെയറില്‍ ഇരുത്തി സ്‌റ്റെയര്‍കേസിലെത്തിയെങ്കിലും കനത്ത പുകയെ തുടര്‍ന്ന് സ്റ്റെപ്പുകള്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലിഫ്റ്റിലെത്തിയെങ്കിലും ലിഫ്റ്റിനുള്ളിലും കനത്ത പുകയായിരുന്നു. ബാക്കിയുള്ളവരെല്ലാം ഒന്നാം നിലയിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ ജോര്‍ജുകുട്ടിയുെ കൈവിരലുകള്‍ വീല്‍ചെയറിലിടയില്‍പ്പെടുകയും നിയന്ത്രണം വിട്ട വീല്‍ ചെയര്‍ സ്റ്റെയര്‍ കേസില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ഇതിനിടെ തന്റെ ഭാര്യയുടെ പേര് ഉറക്കെ വിളിച്ചിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ജോര്‍ജുകുട്ടി ഓര്‍ത്തെടുത്തു.
കുടുംബം മുഴുവന്‍ സഹായത്തിനായി അലറി വിളിച്ചു. ഇതിനിടെ അബുദാബിയിലെ സിവില്‍ ഡിഫന്‍സ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റെയര്‍കേസില്‍ നിന്നും വീണ ജോര്‍ജുകുട്ടിയെ രക്ഷാസേന ഖലീഫ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. രണ്ട് തവണ എംആര്‍ഐ സ്‌കാന്‍ എടുത്തെങ്കിലും തലയ്ക്കുള്ളില്‍ ക്ഷതമൊന്നുമില്ലാതെ ജോര്‍ജുകുട്ടി ആ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
Post Your Comments