Latest NewsNewsSports

പ്രൊഫഷണല്‍ ജീവിതവും, സ്വകാര്യ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്; യുവി

ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ യുവരാജ് സിംഗിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ താരം കളി മതിയാക്കുകയാണെന്ന സൂചന നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജീവിതവും, പ്രൊഫഷണല്‍ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി യുവരാജ് സിങ് വ്യക്തമാക്കി.

കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സഹായിക്കുന്നത് മികച്ച ഒരു ടീം ഒപ്പമുള്ളതാണ്. ഇത്രയുമൊക്കെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഭാഗ്യം. അതിനാൽ ജീവിതത്തെക്കുറിച്ച് യാതൊരു പരാതിയും തനിക്കില്ലെന്നും യുവി വ്യക്തമാക്കി.

read also: ബംഗ്ല കടുവകളെ അടിച്ച് പറത്തിയ ഹിറ്റ്മാന്‍ മറികടന്നത് യുവിയെയും

ഏറ്റവും വലിയ പ്രചോദനം കളിക്കാനിറങ്ങുന്നതാണെന്നും ഓരോ ദിവസവും ഓരോ അവസരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചെയ്യാനും നല്‍കാനുമുള്ള അവസരമാണ്. മാത്രമല്ല ആരാധകരുടെ സ്‌നേഹവും പിന്തുണയും ലഭിക്കാനുള്ള അനുഗ്രവും എനിക്കുണ്ടായിയെന്ന് യുവരാജ് വ്യക്തമാക്കി.

വിദേശ താരങ്ങള്‍ ഐപിഎല്‍ മൂലം ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് മനസ്സിലാക്കുന്നുവെന്ന ആരോപണം ഒരര്‍ത്ഥത്തില്‍ സത്യമാണെന്ന് യുവി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആ വിദേശതാരങ്ങളെ നേരിടാനുള്ള അനുഭവപരിചയം ലഭിക്കുന്നുവെന്ന പോസിറ്റീവ് ഘടകവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button