
കുലശേഖരം : കൂറ്റൻ പാറയ്ക്ക് അടിയിൽപെട്ട യുവാവിന് മണിക്കൂറുകൾക്ക് ശേഷം അദ്ഭുതകരമായ പുനർജൻമം. പാറ ഖനനത്തിനിടെ കൂറ്റൻ പാറ അടർന്ന് മണ്ണുമാന്തിയന്ത്രത്തിനു മുകളിൽ വീണതോടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർ മുഞ്ചിറ സ്വദേശി ബിജുമോൻ(33) അതിനടിയിൽപെടുകയായിരുന്നു.
മണ്ണുമാന്തിയന്ത്രത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണു പാറയുടെ അടിയിൽ പുറത്തു കാണാനുണ്ടായിരുന്നതെങ്കിലും യന്ത്രത്തിന്റെ അടിയിൽപെട്ട ബിജുമോന് കാലിനുള്ള ചെറിയ പരുക്കേയുള്ളൂ. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളും മണ്ണുമാന്തികളും ക്രെയിനുകളും അടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. എട്ടു മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ രക്ഷപ്പെടുത്തിയത്.
Post Your Comments