ദുബായ് : ലോകോത്തര കുപ്പിവെള്ള ബ്രാന്‍ഡ് ഹരോഗെയ്റ്റ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി സ്വന്തമാക്കുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബ്രിട്ടീഷ് കുപ്പിവെള്ള ബ്രാന്‍ഡിനെ ഏറ്റെടുക്കുന്ന കാര്യം യൂസഫ് അലി സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും അത് ഹരോഗേറ്റ് ആണോ എന്നചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല. എന്തായാലും ഈ വര്‍ഷാവസാനത്തോടെ ഹരോഗേറ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഹരോഗേറ്റ് കുപ്പിവെള്ളങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുന്നുണ്ട്. ഇത് കൂടാതെ യുകെ റോയല്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ആവശ്യമായ വെള്ളം ഔദ്യോഗികമായി എത്തിക്കുന്നത് ഹരോഗെയ്റ്റാണ്.
Post Your Comments