ഷാർജ: പോലീസുകാരോട് ക്ഷമ ചോദിച്ച് അറബ് യുവാവ്. കാറിനുള്ളിൽ വച്ച് മോഷണ ശ്രമം നടക്കാൻ സാധ്യത ഉണ്ടെന്ന കാര്യം വോയിസ് റെക്കോർഡ് ചെയ്തിരുന്നു. അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതേ തുടർന്നാണ് ഇയാൾ പോലീസ് ഉദോഗസ്ഥരോട് മാപ്പു ചോദിച്ചത്.
ഒരു സംഘം കള്ളൻമാർ കാറുകൾ തല്ലിപൊട്ടിച്ച് മോഷണം നടത്തുന്നുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കൾ പോകാതെ സൂക്ഷിക്കുന്നതിനായി എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും വോയിസ് നോട്ടിൽ പറയുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഇയാൾ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
read also: അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി
മാത്രമല്ല ഇത്തരത്തിലുള്ള സന്ദേശം നിയമവിരുദ്ധമാണെന്നും ഇത് സമൂഹത്തിന്റെ സുരക്ഷയെ ബാധിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് തന്റെ തെറ്റ് മനസിലാക്കിയ അറബ് യുവാവ് ക്ഷമാപണം നടത്തുകയായിരുന്നു.
Post Your Comments