അജ്മാന്‍: സ്വദേശിനിയായ അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചതായാണ് റിപ്പോര്‍ട്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. 39കാരിയായ അറബ് യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
200 ദിര്‍ഹത്തിന് മസാജ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞാണ് അറബ് യുവതി 23 കാരനായ ഏഷ്യന്‍ യുവാവുമായി പരിചയപ്പെടുന്നത്. ഇതിനായി സ്ത്രീയുടെ താമസസ്ഥലത്തെത്തിയ യുവാവിന്റെ കൈയ്യിലെ പണം വാങ്ങി ഇവര്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് ശേഷം യുവാവ് മസാജ് ചെയ്ത് നല്‍കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഇവര്‍ നിരാകരിക്കുകയായിരുന്നു.
തന്റെ പണം തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവാവ് സ്ത്രീയുടെ ഫോണുമെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നീട് ഇവര്‍ യുവാവിനെ വിളിച്ചെങ്കിലും പണം തിരികെ തന്നാല്‍ മാത്രമേ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കുകയുള്ളൂവെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അജ്മാന്‍ പോലീസ് പട്രോള്‍ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ യുവാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം യുവതി നിഷേധിച്ചു. തനിക്ക് സാമ്പത്തിക പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയ പ്രതി തന്നെ സഹായിക്കാമെന്ന് പറഞ്ഞ് നിരവധി തവണ വിളിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. യുവാവ് ഇന്ത്യക്കാരനാണെന്നാണ് സൂചന.
Post Your Comments