ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളർച്ച അപ്രതീക്ഷിത ഉയരങ്ങളിലേക്കെന്ന് സർവ്വേ. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.5 ശതമാനം വളര്‍ച്ചയിലെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ സാമ്പത്തിക പരിതസ്ഥിതി അനുയോജ്യമാണ്. നാണ്യപ്പെരുപ്പവും പ്രതീക്ഷിത നിരക്കില്‍ തുടരുകയാണ്. വിദേശനിക്ഷേപത്തിലും കാര്യമായ മുന്നേറ്റമുണ്ട്.
നിക്ഷേപചക്രം വേഗത്തിലായതും വളര്‍ച്ച ത്വരിതപ്പെട്ടതാമാണ് നേട്ടത്തിനു കാരണം. പ്രഖ്യാപിച്ച പദ്ധതികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഉതകുന്നതാണ്.
Post Your Comments