
മുംബൈ: ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപത്രിയിലാണ് സംഭവമുണ്ടായത്. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.
ALSO READ: മെഡിക്കൽ കോളേജിനുള്ളിൽവെച്ച് രോഗിയെ എലി കടിച്ചു
കോമയിലായിരുന്ന യുവാവിന്റെ വലത്തേ കണ്ണിലാണ് എലി കടിച്ചത്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നടത്തിയ സർജറിയോടെയാണ് യുവാവ് കോമയിലായത്. ചികിത്സാചിലവ് താങ്ങാനാകാത്തതോടെയാണ് ബന്ധുക്കൾ യുവാവിനെ
സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപത്രിയിൽ എത്തിച്ചത്. ഏറെ നാളായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.
Post Your Comments