കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ വർഷം അധ്യാപകരെ അക്രമിച്ചുള്ള 2,338 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സോഷ്യൽ ആൻഡ് സൈക്കോളജിക്കൽ വിഭാഗമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ടത്. പബ്ലിക് സ്കൂളുകളിൽ മാത്രം 21,805 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ALSO READ: കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു
സ്കൂളുകളിൽ മാത്രമല്ല മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുകയാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ അധ്യാപകർക്കെതിരായ അതിക്രമത്തിൽ പ്രതികളാകുന്നുണ്ട്. സ്കൂളിൽ ഉണ്ടാകുന്ന നിസാര പ്രശ്നങ്ങൾക്ക് പോലും കുട്ടികൾ തമ്മിൽ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതും വഴക്കിടുന്നതും വലിയ പ്രശ്നങ്ങൾക്ക് കരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments