ഇസ്ലാമാബാദ്: ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്ഥാൻ. സ്പേസ് ആന്റ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി (സപാര്‍കോ) 470 കോടി രൂപയാണ് പാകിസ്ഥാൻ ചിലവഴിക്കാനൊരുങ്ങുന്നത്.
Read Also: ബി.ജെ.പിയുമായി സഹകരിക്കുമോ? നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ്
ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലായി പുതിയ സ്പേസ് സെന്ററുകള്‍ ആരംഭിക്കാനാണ് പാക് പദ്ധതി. സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് കുറവ് വരുത്തുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് പാകിസ്ഥാൻ ആശ്രയിച്ചുവന്നിരുന്നത്. ഇന്ത്യയുടെ സാറ്റലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാന്‍ പാകത്തിലുള്ള പദ്ധതിക്ക് രൂപം നൽകിയതായും റിപ്പോർട്ടുണ്ട്.
Post Your Comments