ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ പരിപാലന ചുമതല സ്വാകാര്യ കമ്പനി ഡാല്‍മിയ 25 കോടി രൂപയ്ക്കു സ്വന്തമാക്കി. രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചരിത്ര സ്മാരകങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി പ്രകാരമാണ് ഈ അവകാശം ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് ലഭിച്ചത്. പദ്ധതി വ്യവസ്ഥകള്‍ പ്രകാരം സംരക്ഷണത്തിന് പുറമെ ഡാല്‍മിയ ഗ്രൂപ്പിന്റെ പരസ്യ പ്രചാരണത്തിന് ചെങ്കോട്ട വേദിയാകും. കുടിവെള്ള കിയോസ്കുകള്‍, ബെഞ്ചുകള്‍ ,നടപ്പാതകള്‍, ശൗചാലയങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, തിയേറ്റര്‍, പാര്‍ക്കിംഗ് ചാര്‍ജ്, കഫറ്റേരിയ എന്നിവ സ്ഥാപിക്കും. ഇതിനെല്ലാം പുറമേ ഇവിടെയത്തുന്നവരില് നിന്ന് പ്രവേശന ഫീസ് ഈടാക്കാനും ഡാല്‍മിയക്കു കഴിയും.
ചെങ്കോട്ടയുടെ വികസനത്തിനായി ടൂറിസം മന്ത്രാലയം അവസരം നല്‍കിയതില്‍ അഭിമാനമുണ്ടെന്നും, ചെങ്കോട്ടയെ ലോകോത്തര സ്മാരമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യംമെന്നും ഡാല്‍മിയ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുദീപ് കുമാര്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ അഞ്ചു വര്‍ഷത്തേക്കാണ് ഡാല്‍മിയക്ക് പരിപാലന കരാര്‍ ലഭിച്ചിരിക്കുന്നത്. മുപ്പതു ദിവസത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഡാല്‍മിയ ഗ്രൂപ്പ് വ്യക്തമാക്കി.
ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ ചെങ്കോട്ടയില്‍ നിന്ന് ഡാല്‍മിയ ഗ്രൂപ്പിന് ലാഭമുണ്ടാക്കുന്ന പദ്ധതിയല്ല ഇതെന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ പ്രതികരിച്ചത്. ചരിത്ര സ്മാരകങ്ങള്‍ പരിഷ്കരിച്ച് സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വിനോദ സഞ്ചാര ദിനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞിരുന്നു.
Post Your Comments