തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിവരങ്ങളാണ് പുറത്തെത്തുന്നത്. മാനഭംഗശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന വിവരമായിരുന്നു ഇന്നലെ പുറത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ലിഗ മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണ് പുതിയ വിവരം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണ കാരണം. ലിഗ മാനഭംഗത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
also read: SHOCKING: ലിഗയുടെ മരണം: കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതികള്‍
ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ പരിശോധനയില്‍ കliga missണ്ടെത്തി. സംഘം ചേര്‍ന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പൊലീസിനു കൈമാറിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോവളത്തിനടുത്തു വാഴമുട്ടത്തു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്നു ഡിഎന്‍എ പരിശോധനക്ക് ഒടുവിലാണ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാകാം മരിച്ചതെന്നു ഫൊറന്‍സിക് വിദഗ്ധര്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഇതു ശരിയാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ബലപ്രയോഗത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സംഘത്തെ എത്തിച്ചത്.
Post Your Comments