CricketLatest NewsNewsSports

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും മത്സരത്തിന് വഴിതെളിയുന്നു; ആവേശത്തോടെ ആരാധകർ

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും ക്രിക്കറ്റ് മത്സരത്തിന് വഴി ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നൽകിയ പരാതിയിൽ പാകിസ്ഥാന് അനുകൂലമായ വിധി ഉണ്ടായാൽ മത്സരം നടക്കുമെന്നാണ് സൂചന. വിധി അനുകൂലമായാൽ 2019 മുതല്‍ 2023 വരെയുള്ള ഐസിസിയുടെ ടൂര്‍ പദ്ധതികളില്‍ ഇന്ത്യ-പാക്ക് മത്സരവും ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജിം സേതി അറിയിച്ചു.

Read also: ഒറ്റയടിയ്ക്ക് വണ്ണം കുറയ്ക്കണോ ? എങ്കില്‍ പരീക്ഷിയ്ക്കൂ തണ്ണിമത്തന്‍ ഡയറ്റ്

അതേസമയം 2014ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണ പത്രം ഇന്ത്യ ലംഘിച്ചുവെന്നും 70 ദശലക്ഷം ഡോളര്‍ ഇന്ത്യ നഷ്ടപരിഹാരമായി നൽകണമെന്നും സിബി ഐസിസിക്ക് നല്‍കിയ പരാതിയിൽ പറയുന്നു. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് നജിം സേതി വ്യക്തമാക്കി. കരാര്‍ ഇന്ത്യ ലംഘിച്ചുവെന്നത് തെളിയിക്കാനുള്ള രേഖകള്‍ ഐസിസിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button