ദേശീയ തലത്തില്‍ വികസനം കൊണ്ട് അടയാളപ്പെടുകയാണ് കണ്ണൂര്‍. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തലശ്ശേരി പട്ടണത്തിൽ നിന്ന് 25കിലോമീറ്റർ അകലെയാണ്. യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും. എയർപോർട്ട് പ്രവർത്തനം തുടങ്ങിയാൽ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയും. ഇങ്ങനെ വികസനോന്മുഖമായ ഒരിടമായി കണ്ണൂര്‍ മാറുമ്പോള്‍ ചില പ്രതിസന്ധികള്‍ അതിന്റെ ഭാഗമായി വരുന്നുണ്ട്. എന്നാല്‍ ആ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ടൗണ്‍ഷിപ്പ് എന്ന ആശയം ഉയര്‍ന്നു വന്നു കഴിഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്രനിലവാരമുള്ള ടൗണ്‍ഷിപ്പ് പണിയാനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഇതിനായി 700 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ടെന്‍ഡര്‍ നടപടി അടുത്ത് തുടങ്ങും. ദീര്‍ഘകാലത്തേക്ക് വാടകയ്ക്കാണ് ഭൂമി ലഭിച്ചിട്ടുള്ളത്. ഇവിടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി, മാളുകള്‍, ക്ലബ്ബ് ഹൗസ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ പണിയും. എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി ലോകോത്തര നിലവാരത്തിലുള്ളതായിരിക്കും ടൗണ്‍ഷിപ്പ്. വിമാനയാത്രക്കാര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടം സന്ദര്‍ശിക്കാനും സാധിക്കും. സോളാറിന്റെ സഹായത്തോടെയായിരിക്കും വൈദ്യുതി ഉത്പാദനം നടത്തുക.
ടൌണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ മട്ടന്നൂരിന്റെ ഇപ്പോഴത്തെ നിലവാരം തന്നെ മാറും. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോവ എയര്‍ ഉള്‍പ്പെടെയുള്ള വിമാനക്കന്പനികള്‍ക്ക് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.അതുകൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദുബായ്, അബുദാബി, ഷാര്‍ജ, ബഹ്‌റൈന്‍, ഖത്തര്‍, സൗദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനാകും.
കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഒരുക്കുന്ന കേന്ദ്രപദ്ധതി(ഉഡാന്‍) അനുസരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതല്‍ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള നിബന്ധന മറ്റ് സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ മുംബൈയിലേക്ക് ഇളവുണ്ടാകില്ല ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിന്‍ഡന്‍, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കില്‍ സര്‍വീസുണ്ടാകുക. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും. പദ്ധതിയനുസരിച്ച് സര്‍വീസ് നടത്താന്‍ കരാറൊപ്പിട്ട കമ്ബനിയുടേതല്ലാതെ മറ്റ് വിമാനങ്ങള്‍ ഈ സെക്ടറില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്. കണ്ണൂരില്‍നിന്ന് മുംബൈ വഴി രാജ്യാന്തര സര്‍വീസ് നടത്താന്‍ പല കമ്ബനികളും തയ്യാറായിട്ടുണ്ട്. മുംബൈ സര്‍വീസ് ഉഡാന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാല്‍ ഇതിന് തിരിച്ചടിയാകും. അതിനാല്‍, സര്‍ക്കാരും കിയാലും മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി സര്‍വീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്ബനികള്‍ സര്‍ക്കാരുമായി ധാരണയിലെത്തി. 22 റൂട്ടുകളിലേക്ക് ഈ കമ്ബനികള്‍ സര്‍വീസ് നടത്തും. വിമാനത്തിലെ മുഴുവന്‍ സീറ്റും കുറഞ്ഞനിരക്കിലായിരിക്കില്ല. 37മുതല്‍ 40 സീറ്റുവരെയാണ് ഇത്തരത്തില്‍ അനുവദിക്കുക. ബാക്കി സീറ്റുകളില്‍ അപ്പോഴത്തെ നിരക്കനുസരിച്ച് മുഴുവന്‍ തുകയും യാത്രക്കാര്‍ നല്‍കേണ്ടിവരും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് 78 സീറ്റുവരെയുണ്ട്. ഹിന്‍ഡനിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് 180 സീറ്റാണുള്ളത്.
എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധി ജോലിക്കാരുടെ താമസ സൗകര്യങ്ങളാണ്. മട്ടന്നൂര്‍ ഭാഗത്ത് താമസസൗകര്യങ്ങള്‍ വേണ്ടരീതിയില്‍ ലഭ്യമാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവില്‍ 639-ഓളം ജീവനക്കാരുണ്ടെങ്കിലും അവര്‍ താമസത്തിനായി കണ്ണൂരിലും തലശേരിയിലും പോവുകയാണ്. അടുത്ത ആറുമാസത്തിനുള്ളില്‍ 2000 പേരെങ്കിലും വിമാനത്താവളത്തില്‍ വിവിധ ജോലിക്കായി എത്തും. വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കുറഞ്ഞത് 2000 എയര്‍ ലൈന്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇവിടെ എത്തും. അപ്പോള്‍ അവര്‍ക്കുമുള്ള താമസം പ്രെശ്നമായുഇ മാറും. അതിനായി സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍ മട്ടന്നൂര്‍ മേഖലകളില്‍ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ടൗണ്‍ഷിപ്പിനെ കുറിച്ച് ചര്‍ച്ച തുടങ്ങുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍ക്കിടെക്റ്റുകളുടെയും അടിയന്തര യോഗം ചേര്‍ന്നത്. കെട്ടിട നിര്‍മാതാക്കളും സംയുക്ത സംരംഭകരും ഇത്തരത്തിലുള്ള കെട്ടിടങ്ങളും പണിയുന്നത് ഗുണകരമാകും. കൂടുതല്‍ പേര്‍ക്ക് ഒരുമിച്ചുതാമസിക്കാനുള്ള അപ്പാര്‍ട്ടുമെന്റുകള്‍ കണ്ണൂരിനും മട്ടന്നുരിനും ഇടയിലുള്ള സ്ഥലങ്ങളില്‍ പണിയണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേനയില്‍ (സിഐഎസ്‌എഫ്) മാത്രം 690 പേരുണ്ടാകും. അവര്‍ക്ക് കുടുംബ സമേതം താമസിക്കാനുള്ള ഫ്‌ളാറ്റുകള്‍ക്കു പുറമേ, ഒറ്റമുറി ഫ്‌ളാറ്റുകളും ധാരാളമായി വേണ്ടി വരും. സ്വന്തമായി സ്ഥലമുള്ള കെട്ടിടനിര്‍മ്മാതാക്കള്‍ രംഗത്തു വരണമെന്നു കിയാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കിയാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനു വാടകയ്ക്കു നല്‍കാനും തയാറാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് അനുമതികളും ലൈസന്‍സുകളും ലഭിക്കാനുള്ള കാലതാമസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാവുമെന്ന ആശങ്ക നിര്‍മ്മാതാക്കള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, കണ്ണൂര്‍ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും താമസത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രമേയം ഉയര്‍ന്നുവന്നു.
Post Your Comments