Latest NewsNewsInternationalGulf

അബുദാബിയില്‍ കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വിലിച്ചെറിഞ്ഞാല്‍ കിട്ടുന്നത് എട്ടിന്റെ പണി

അബുദാബി: അബുദാബിയില്‍ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ വന്‍ പണി കിട്ടും. ഇത്തരത്തില്‍ മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക് വന്‍ പിഴയാണ് അബുദാബി പോലീസ് ചുമത്തിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇത്രയും യാത്രക്കാര്‍ പിടിയിലായതെന്ന് അബുദാബി പോലീസ് പറഞ്ഞു. ഇവര്‍ക്ക് 1000 ദിര്‍ഹം പിഴയാണ് ചുമത്തിയത്. മാത്രമല്ല ആറ് ബ്ലാക്ക് മാര്‍ക്കുകളും ഇവര്‍ക്ക് ലഭിച്ചു. മാത്രമല്ല ഇവരെ വിളിച്ചു വരുത്തി പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസിലാക്കിയതായും അബുദാബി പോലീസ് ഇസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

also read:ഈ നമ്പറില്‍ അനാവശ്യമായി വിളിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

റോഡില്‍ നിയമം ലംഘിക്കുന്നവര്‍ ഉടനടി തന്നെ പിടിയിലാകുമെന്നും ഇത്തരക്കാര്‍ എപ്പോഴും അബുദാബി പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യുട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ഷേഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button