കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കേരളത്തിലെത്തും. നാളെ ഉച്ചകഴിഞ്ഞ് 2.10ന് നേവല്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹത്തിനെ സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. തിരുവല്ലയിലെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം നാളെ കൊച്ചിയിലെത്തുന്നത്.
നാളെ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന അദ്ദേഹം 30നു രാവിലെ 11.30ന് നേവല്‍ എയര്‍പോര്‍ട്ടിലേക്കും അവിടെനിന്നു 11.50ന് നേവിയുടെ ഹെലികോപ്ടറില്‍ തിരുവല്ലയ്ക്കും പോകും. തിരുവല്ലയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 4.55ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലെത്തി അഞ്ചിന് ഡല്‍ഹിക്കു മടങ്ങും.
അതേസമയം അദ്ദേഹത്തിന് കൊച്ചിയില്‍ ഔദ്യോഗിക പരിപാടികളൊന്നും തന്നെയില്ല. രാഷ്ട്രപതി കേരളത്തിലെത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.
Post Your Comments