കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷണസംഘം നിയമോപദേശം തേടി. സിഐ ഉൾപ്പടെയുള്ളവരെ പ്രതിചേർക്കുന്നതിൽ വ്യക്തത വരുത്തും. കേസിൽ പ്രതിചേർക്കണോ വകുപ്പുതല നടപടി മതിയോയെന്നതിലാണ് നിയമോപദേശം തേടിയത്.
also read: കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
ഈമാസം ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത്(27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം
മത്സ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തുള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തത്. ഗൃഥനാഥന്‍ മരിച്ചതിന്റെ പേരില്‍ ആളുമാറി ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Post Your Comments