Latest NewsKeralaNews

ഇഷ്ടമുള്ള റേഷൻകടകൾ തിരഞ്ഞെടുത്തത് 16,634 പേർ

തിരുവനന്തപുരം : ഇഷ്ടമുള്ള റേഷൻകടകൾ കാർഡ് ഉടമകൾക്ക് തിരഞ്ഞെടുക്കാൻ സർക്കാർ ഒരുക്കിയ പോർട്ട് സംവിധാനത്തിലൂടെ ഇതിനോടകം കടമാറിയതു 16,634 പേർ. ഫെബ്രുവരിയിൽ രണ്ടു പേർ മാത്രമാണ് മാറ്റം വരുത്തിയത്.എന്നാൽ മാർച്ചിൽ 5543 പേർ സ്വന്തം കട ഉപേക്ഷിച്ചു സൗകര്യപ്രദമായ കടകൾ തിരഞ്ഞെടുത്തു.

ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവരും നിലവിലെ കടയിലെ സേവനത്തിൽ അതൃപ്തിയുള്ളവരുമാണു കാർഡ് പോർട്ട് ചെയ്യുന്നതിൽ മുന്നിൽ. സംസ്ഥാനത്തെ 14,435 റേഷൻ കടകളിലും ഇ–പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീൻ സ്ഥാപിക്കുന്നതോടെ പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കും. വയനാട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണു മെഷീൻ സ്ഥാപിക്കൽ‍ ശേഷിക്കുന്നത്. ഇതു 31നകം പൂർത്തിയാകും.

രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന പോർട്ട് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും റേഷൻ കടകളിൽ മെഷീൻ സ്ഥാപിച്ചശേഷമേ ഇതു നടപ്പാക്കുകയുള്ളൂ. ഇതര സംസ്ഥാന തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെ എല്ലാ ആളുകൾക്കും അവരുടെ സ്വന്തം കടകളിൽ നിന്നല്ലാതെ റേഷൻ വിഹിതം വാങ്ങിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button