യുഎഇ: ദുബായിലെ ജാക്ക്‌പോട്ട് ദേവതയുടെ സഹായത്തോടെ കോടിപതികളായി മാറിയ നിരവധി പ്രവാസികളുണ്ട്. ഇവരില്‍ അധികവും ഇന്ത്യക്കാരാണ്. മലയാളികളും ഇതില്‍ പിന്നോട്ടല്ല. ഇക്കുറിയും ജാക്ക്‌പോട്ട് ലഭിച്ചത് ഒരു ഇന്ത്യക്കാരനാണ്. എന്നാല്‍ ഇതിന് അല്‍പ്പം മധുരം കൂടും. ബാങ്ക് ലോണില്‍ നട്ടം തിരിഞ്ഞ് നില്‍ക്കുമ്പോഴാണ് ആശ്വാസമായി ദുബായി ഭാഗ്യദേവത കടാക്ഷിക്കുന്നത്.
37കാരനായ എസ് ആര്‍ ഷേണായിക്കാണ് ഒരു മില്യണ്‍ ഡോളര്‍ ജാക്കപോട്ട് അടിച്ചത്. ഒമ്പത് വര്‍ഷമായി ഇന്ത്യയില്‍ നിന്നും ദുബായിലെത്തി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ക്രെഡിറ്റ് കാര്‍ഡ് ബില്ലും ലോണുമായി 230000 മുതല്‍ 240000 ദിര്‍ഹം കടം ലോണ്‍ ഷേണായിക്ക് ഉണ്ടെന്നാണ് വിവരം.
ദുബായിലെ ഒരു ഐടി കമ്പനിയില്‍ അക്കൗണ്ടന്റായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ നാല് മാസമായി എല്ലാ മാസവും ഷേണായി ടിക്കറ്റ് എടുത്തിരുന്നു. ഒടുവില്‍ ഇപ്പോഴാണ് അദ്ദഹത്തിന് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. ലോണ്‍ ഒടുക്കിയ ശേഷം ലഭിച്ച തുകയില്‍ കുറച്ച് മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ.
തുടരെ ടിക്കറ്റ് എടുക്കുന്നതിന് പലപ്പോഴും സഹപ്രവര്‍ത്തകരില്‍ നിന്ന് താന്‍ വഴക്ക് കേട്ടിരുന്നു. എങ്കിലും തങ്ങള്‍ ഒരുമിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. അതിനാല്‍ വീതിക്കുമ്പോള്‍ 360000 ദിര്‍ഹം മാത്രമാണ് ലഭിക്കുക. ഇത് ഒറു വലിയ തുകയാണ്, ഇതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം 100 ദിര്‍ഹമാണ് ടിക്കറ്റിനായി ഷേണായി മുടക്കിയിരുന്നത്.
Post Your Comments