Latest NewsNewsInternational

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

കാഠ്മണ്ഡു : നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതിനകം നേപ്പാള്‍ വഴി ഒട്ടനവധി പ്രവാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.

Read Also  : കോവിഡ് വ്യാപനം: ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പരോള്‍ അനുവദിക്കണമെന്ന് എസ് ഡി പി ഐ

എന്നാല്‍, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യാക്കാര്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button