യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പുതിയ വിവരം. നേരത്തെ ഇത് മലയാളിയുടേതാണെന്നായിരുന്നു പുറത്തെത്തിയ വിവരം. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന് ഖാന് ഷെയ്ഖിന്റെ (36) മൃതദേഹമാണിതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കുംടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വില്ലയില്‍ തന്നെ കുഴിച്ചുമൂടി. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്പില് ‘വാടക്’ ബോര്‍ഡ് തൂക്കി ഇയാള്‍ രണ്ടു മക്കള്‍ക്കൊപ്പം കേരളത്തിലേക്ക് കടന്നതായാണ് വിവരം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
also read: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി കേരളത്തിലോ ?
യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പിന്നീടാണ് വീടിനുള്ളില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.
വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തറയിലെ ചില ടൈലുകള്‍ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ കളിപ്പാട്ടങ്ങളും മറ്റും ചിതറിക്കിടന്നിരുന്നുണ്ടായിരുന്നു. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു. എന്നാല്‍ ദിവസങ്ങളായി ഫോണ്‍ വിളിക്കാതായതോടെ ഷാര്‍ജയില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്പതിനു പൊലീസില്‍ പരാതി നല്കി.
Post Your Comments